കള്ളപ്പണ വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ തേടി

കള്ളപ്പണ വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ തേടി

  • പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോട്, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കള്ളപ്പണ ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോട്, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടി.

ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ ചൊവ്വാഴ്‌ച രാത്രി 12നുശേഷം പൊലീസ് നടത്തിയ റെയ്‌ഡ് വൻവിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )