വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

  • പരിപാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എ സുധാകരൻ ഉദ്ഘാടനം ചെയ്തു.

പുളിയഞ്ചേരി:വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. പരിപാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എ സുധാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ ഷൈജു മുഖ്യ പ്രഭാഷണം നടത്തി.വായനശാല പ്രസിഡണ്ട് ഡോ. മോഹനൻ നടുവത്തൂർ അദ്ധ്യക്ഷം വഹിച്ചു.


എൽ എസ് എസ് , യു.എസ്.എസ്, എസ് എസ് എൽ സി എ പ്ലസ് വിജയികൾ എന്നിവർക്കും
വായനശാല നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. എം. ബി ബി.എസ് നേടിയ ഡോ. ഗായത്രി ദയാനന്ദനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. രാഗേഷ് കുമാർ കെ, ദയാനന്ദൻ എ.ഡി, വായനശാല സെക്രട്ടറി പി പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹാർമണി വോഴ്‌സ് ഓഫ് മ്യൂസിക് ടീം ഒരുക്കിയ കരോക്കെ ഗാനമേളയും അരങ്ങേറി. ഭരണ സമിതി അംഗങ്ങളായ രജീഷ് പി , ജയൻ, ഹരിഷ്മ ദാസ് , ലൈബ്രേറിയൻ പ്രജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )