വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

  • ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം

കോഴിക്കോട്: നാളെ നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്.

ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി), സർവിസ് ഐ.ഡി കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻ.പി.ആർ-ആർ.ജി.ഐ നൽകുന്ന സ്‌മാർട്ട് കാർഡ്, പെൻഷൻ രേഖ, എം.പി/എം.എൽ.എ/എം.എ ൽ.സിമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാവുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )