
പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം
- കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
പേരാമ്പ്ര: എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം നടന്നു. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മോഷണം നടത്തിയത് മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ്. ക്ഷേത്രത്തിൽ നിന്ന് മാറി പുറത്ത് വെച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിവരായാണ് മോഷണവിവരം അറിയുന്നത്. പേരാമ്പ്ര പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
CATEGORIES News