
നിറവ്’ ഭിന്നശേഷി സർകോത്സവം ആഘോഷിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതി നിറവ് ഭിന്നശേഷി സർകോത്സവം ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വെച്ച് നടത്തി.പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സി പ്രജില, വാർഡ് കൗൺസിലർ എ അസീസ് മാസ്റ്റർ, വി രമേശൻ മാസ്റ്റർ, ജിഷ എന്നിവർ ആശംസ അറിയിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ പദ്ധതി വിശദീകരണം നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർ റൂഫീല ടി പി സ്വാഗതവും കൗൺസിലർ രാജീവൻ എൻ ടി നന്ദിയും രേഖപെടുത്തി.
CATEGORIES News