
പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
- മലപ്പുറം മമ്പാട് സ്വദേശിനി ഫാത്തിമ ഫിദയാണ് മരിച്ചത്
മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കുശേഷം വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരിച്ചത്. മമ്പാട് എംഇഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഫിദ.

പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

CATEGORIES News