
മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
- കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് , ഉള്ളേരി സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം
വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ളേരി സ്വദേശിനി ബിൻസി (34) എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

റിസോർട്ടിന്റെ പുറത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോർട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.
CATEGORIES News