
ബോബി ചെമ്മണ്ണൂർ അനുകൂലികൾ പോലീസ് വാഹനം തടഞ്ഞ സംഭവം; കേസെടുക്കുമെന്ന് പോലീസ്
- കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് വിലയിരുത്തിയാണ് പോലീസ് നടപടി
കൊച്ചി : ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പോലീസ് വാഹനം തടഞ്ഞ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യും. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് വിലയിരുത്തിയാണ് പോലീസ് നടപടി. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് നിന്നാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞത്.

കോടതിയിൽ വെച്ച് ദേഹാസ്യാസ്ഥ്യമുണ്ടായതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനക്ക് വേണ്ടി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ പോലീസ് വാഹനം തടഞ്ഞതും കൃത്യ നിർവഹണം തടസപ്പെടുത്തിയതും
CATEGORIES News