
കെ കെ ശ്രീധരൻ അനുസ്മരണം നടത്തി
- പി കെ പ്രേംനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :എളാട്ടേരി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ കെ കെ ശ്രീധരൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം കെ ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.ഇ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ പറമ്പത്ത് പി.കെ. മോഹനൻ പി രാജൻ എന്നിവർ സംസാരിച്ചു.

CATEGORIES News