
റീൽസ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കുടുംബം
- സംഭവം നടന്നത് കഴിഞ്ഞ ഡിസംബർ 11നാണ്
കോഴിക്കോട് :പ്രൊമോഷൻ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ആഡംബര കാറിടിച്ച് കോഴിക്കോട് ബീച്ച് റോഡിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കുടുംബം. മരിച്ച ആൽവിന്റെ പിതാവിന്റെ ആവശ്യം അപകടത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നാണ്.

അപകടമുണ്ടാക്കിയ തെലങ്കാന രജിസ്ട്രേഷൻ കാറിൻ്റെ ഉടമയിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. സംഭവം നടന്നത് കഴിഞ്ഞ ഡിസംബർ 11നാണ്.
CATEGORIES News