‘മാലിന്യമുക്തം നവകേരളം’;ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേയ്ക്ക്

‘മാലിന്യമുക്തം നവകേരളം’;ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേയ്ക്ക്

  • ജനകീയ കാമ്പയിനുകളിലൂടെ എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം

കോഴിക്കോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേയ്ക്ക് അടുത്തിരിയ്ക്കുന്നു. റിപ്പബ്ലിക് ദിനത്തിനു മുമ്പുതന്നെ നൂറുശതമാനം ഹരിത അയൽ ക്കൂട്ടം പദ്ധതിയെന്ന ലക്ഷ്യം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനകീയ കാമ്പയിനുകളിലൂടെ എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ മാസം അവസാനത്തോടെ ജില്ല കൈവരിക്കുക.

നിലവിലുള്ള 27,618 അയൽക്കൂട്ട ങ്ങളിൽ 25,917 ഉം ഹരിത അയൽക്കൂട്ടങ്ങളായി മാറിയതോടെ 93.84 ശതമാനം ലക്ഷ്യം നേടി.കൊടുവള്ളി ബ്ലോക്ക് ഹരിത അയൽക്കൂട്ടങ്ങ ളുടെ കാര്യത്തിൽ നൂറുശതമാനം നേട്ടം കൈവരിച്ചു. കുന്നുമ്മൽ ബ്ലോക്ക് 99.78 ശത മാനവും ബാലുശ്ശേരി 99.67 ശതമാനവും കൈവരിച്ചു. വടകര -99.65, തൂണേരി -98.66, കോഴിക്കോട് 96.95, കുന്ദമംഗലം-95.94, പ ന്തലായനി-93.49, തോടന്നൂർ-91.76, പേരാ മ്പ്ര-89.80, ചേളന്നൂർ-78.15 ശതമാനവും ല ക്ഷ്യം കൈവരിച്ചു. 24.19 ശതമാനമായി മേലടി ബ്ലോക്കാണ് പിന്നിൽ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )