ചേമഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട  ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

ചേമഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  • ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു

ചേമഞ്ചേരി:ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ചേമഞ്ചേരി അഭിലാഷ് കോർണറിന് സമീപം ഇന്ന് പുലർച്ചയാണ് സംഭവം നടന്നത് . ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറഞ്ഞത്. വീട്ടുമുറ്റത്തേക്ക് മറഞ്ഞ ലോറി തെങ്ങിൽ തട്ടി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

വലിയ കയറ്റവും വളവും ഉള്ള ഭാഗത്ത് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലോട്ട് പതിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )