നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചു കയറി അപകടം

നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചു കയറി അപകടം

  • ഒഴിവായത് വൻ ദുരന്തം

വടകര:നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചു കയറി അപകടം. ജെടി റോഡിൽ ഒന്തം റോഡ് മേൽപാലത്തിനു അടുത്ത് 38 യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ബസ് മറിയാത്തതും റോഡിൽ ആളില്ലാത്തതും കാരണം ഒഴിവായത് വൻ അപകടമാണ് .

കസ്റ്റംസ് റോഡിലെ അജിയുടെ കല കിഡ്‌സ് ഗോൾസ്, ഇതളിൽ പെരുവാട്ടിൽ ശ്രീലേഷിൻ്റെ അമൈസ് മെൻസ് വേർ, ചെറുശ്ശേരി റോഡ് പവിത്രന്റെ നമ്പി ജ്വല്ലറി വർക്സ് എന്നിവയുടെ മുൻ ഭാഗമാണ് തകർന്നത്. നിയന്ത്രണം വിട്ട ബസ് 50 മീറ്റർ അകലെ വച്ച് നിർത്താൻ ശ്രമിച്ചെങ്കിലും കടകളിലേക്ക് ഇടിച്ചാണ് നിന്നത്. ഒരു വട്ടം മറിയാൻ പോയ ബസ് നേരെ നിന്നതു കൊണ്ട് യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. കടകൾക്ക് മൊത്തം 75,000 രൂപയുടെ നഷ്ടമുണ്ടായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )