കാണാതായ വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

കാണാതായ വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

  • നാടുവിടുന്നതിന് സഹായിച്ച യുവാവ് കസ്റ്റഡിയിൽ

താനൂർ: താനൂരിൽനിന്ന് കാണാതായി മുംബൈയിൽ നിന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാർഥിനികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി അക്ബർ റഹി(26)മിനെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവാവിനെ താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. കുട്ടികളെ മുംബൈയിലേക്ക് കൊണ്ടുപോയത് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പൂനെയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ താനൂരിലെത്തിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )