
ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ ;സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം നടന്നു
- മണൽ എടുത്തു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവിശ്യപ്പെട്ടു
ആനക്കുളം :കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം എം.എം.ലോറൻസ് നഗർ മുണ്ട്യാടി താഴ വെച്ച് നടന്നു.
പുഴയിലും, ഡാമിലും അടിഞ്ഞുക്കുടിയ മണൽ എടുത്തു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവിശ്യപ്പെട്ടു. രക്തസാക്ഷി പ്രമേയം പി .ടി .അജിത്തും, അനുശോചന പ്രമേയം.എം.അജിതയും അവതരിപ്പച്ചു.
യൂനിയൻ ജില്ലാ കമ്മറ്റി അംഗവും ഏരിയാ പ്രസിഡൻ്റും മായ വി.എം.ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് കെ. പ്രിയേഷ് അദ്യക്ഷനായി.

ബാബു മുണ്ട്യാടി റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ എം .പത്ഭനാഭൻ ,ആർ .കെ.ചന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയാ കമ്മറ്റി അംഗം വി.പി.ഉണ്ണികൃഷ്ണൻ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എടക്കണ്ടി സുരേഷ് സ്വാഗതവും ,
അജിത്ത്.പി.ടി.നന്ദിയും പറഞ്ഞു. ഭാരവാഹികൾ:കെ. പ്രിയേഷ് .പ്രസിഡൻ്റ്, ഷാജി.പി.സി.കെ.പി. ടി. ഷാജി വൈ :പ്രസിൻ്റ് മാർ .
ബാബു മുണ്ട്യാ ടി സെക്രട്ടറിയും, സുരേഷ് എടക്കണ്ടി ,ബിജു.കെ.ടി .ജോ:സെക്രട്ടറിമാർ,
അജിത്ത്.പി.ടി. ട്രഷർ.