
സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി
- സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഷാൻ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നു
എറണാകുളം:സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി.കേസെടുത്തിരിക്കുന്നത് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. പോലീസിന് മുന്നിൽ ഹാജരാകാൻ കോടതിയുടെ നിർദേശം. സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഷാൻ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നു.

മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. ഷാൻ റഹ്മാൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല എന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യിലിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ല എങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
CATEGORIES News