ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും നടപടി

ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും നടപടി

  • വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ, ദ്രവിച്ച പാചക ഉപകരണങ്ങൾ എന്നിവയെല്ലാം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഒരു കട അധികൃതർ പൂട്ടിച്ചു. ആറ് കടകൾക്ക് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. പല കടകളുടെയും മുൻവശത്തു കൂടി മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഇത് മാറ്റണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. തെർമോകോൾ പെട്ടികളിൽ ഐസ് നിക്ഷേപിച്ച് ഇതിൽ വെച്ചാണ് പലരും ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ, ദ്രവിച്ച പാചക ഉപകരണങ്ങൾ എന്നിവയെല്ലാം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വളരെ മോശമായ രീതിയിൽ പ്രവർത്തിച്ച കെട്ടിടമാണ് പൂട്ടിച്ചതെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു.പരിസരം വൃത്തിയാക്കാത്ത കടകൾ ഇന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ജിതിൻ രാജ്, അമൃത ബി നായർ, ലസിക, രാജിത, കോർപറേഷൻ ഹെൽത്ത് സൂപർവൈസർ ദിലീപ് കുമാർ, സി എം ജസീല, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )