
പൊതുജന അവബോധം വർധിപ്പിക്കൽ; വാട്‌സ്ആപ് ചാനൽ തുടങ്ങി ആർബിഐ
- വാട്‌സ്ആപ് വഴി ബാങ്കിംഗ് വിവരങ്ങളും തീരുമാനങ്ങളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം
മുംബൈ :റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) പൊതുജന അവബോധം വർധിപ്പിക്കാൻ ഔദ്യോഗിക വാട്‌സ്ആപ് ചാനലിന് തുടക്കമിട്ടു.ജനപ്രിയ സന്ദേശവിനിമയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ് വഴി ബാങ്കിംഗ് വിവരങ്ങളും തീരുമാനങ്ങളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ലക്ഷ്യങ്ങൾ:
ബാങ്കിംഗ് സുരക്ഷയും സാമ്പത്തിക വിദ്യാഭ്യാസവും പൊതുജനങ്ങളിലേക്ക് എത്തിക്കൽ.
തട്ടിപ്പുകൾക്കും വ്യാജ സന്ദേശങ്ങൾക്കും എതിരെ ജാഗ്രത വളർത്തൽ.
ആർ ബി ഐയുടെ ഔദ്യോഗിക വിവരങ്ങൾ വ്യക്തമായി പങ്കുവയ്ക്കൽ.

നേട്ടങ്ങൾ :
- ലളിതമായ ആക്‌സസ്, QR കോഡ് സ്കാൻ ചെയ്തത് എളുപ്പത്തിൽ ചേരാം.
- 24×7 ലഭ്യത, എപ്പോൾ വേണമെങ്കിലും വിവരങ്ങൾ ലഭിക്കും.
- വെരിഫൈഡ് സ്രോതസ്സ്, ആർ ബി ഐയിൽ നിന്ന് നേരിട്ട് ശരിയായ വിവരങ്ങൾ.
- ഭാഷാസൗഹൃദം, ലളിതമായ ഭാഷയിൽ വിവരങ്ങൾ.
- സുരക്ഷ, തട്ടിപ്പുകൾ തിരിച്ചറിയാൻ സഹായം.
- സൗജന്യം, ഫീസ് ഇല്ല, പൂർണമായും സൗജന്യ സേവനം.
എങ്ങനെ ചേരാം?
QR കോഡ് സ്കാൻ ചെയ്യുക.
അല്ലെങ്കിൽ 9999 041 935 എന്ന ബിസിനസ് നമ്പറിലൂടെ നേരിട്ട് ആക്സസ് ചെയ്യാം.
CATEGORIES News