കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

  • അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്ന് പൊലീസ് വ്യക്തമാക്കി

കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. പുക ഉയർന്നത് ആറാംനിലയിലെ ഒ.ടി ബ്ലോക്കിൽ നിന്നാണ്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിൽ തന്നെയാണ് വീണ്ടും പുകയുയർന്നിരിക്കുന്നത്. ഇതോടെ രോഗികളെ നാലാംനിലയിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം.

സംഭവസമയത്ത് രോഗികളുണ്ടായിരുന്നില്ല എന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വാദം. എന്നാൽ രോഗികളുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് പുക ഉയർന്നതെന്ന് പൊലീസ് വ്യക്തമാക്കി.ഫയർഫോഴ്സ് എത്തി പുക ശമിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെയാണ് പുകയുയർന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )