എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

  • സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്. വൈകിട്ട് മൂന്നു മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകലുടെ ഫലവും പ്രഖ്യാപിക്കും.

സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളിൽ എസ്എസ്എൽസി ഫലം ലഭ്യമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )