പന മുറിക്കുമ്പോൾ ദേഹത്ത് വീണ് വയോധികൻ മരിച്ചു

പന മുറിക്കുമ്പോൾ ദേഹത്ത് വീണ് വയോധികൻ മരിച്ചു

  • വീട്ടുപറമ്പിലെ പന തൊഴിലാളികൾ മുറിക്കുന്നതിനിടെ ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്

കൊയിലാണ്ടി: കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് വയോധികൻ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ (75) ആണ് മരിച്ചത്. വീട്ടുപറമ്പിലെ പന തൊഴിലാളികൾ മുറിക്കുന്നതിനിടെ ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പന പൊട്ടി ബാലൻ നായരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുകയും ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ഭാര്യ: ഗിരിജ. മക്കൾ: ലജീഷ്, വിനീത് (കെ.എസ്.എഫ്.ഐ) പരേതനായ വിവേക്. മരുമകൾ: ശിൽപ (ചീക്കിലോട്). സഹോദരങ്ങൾ: ലക്ഷ്‌മി അമ്മ, മീനാക്ഷി, കമലാക്ഷി, ജനാർദ്ദനൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )