ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • ക്രിമിനൽ സ്വഭാവമുള്ള കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിൻ്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് :ഷഹബാസ് വധക്കേസിലെകുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഉപാധികളോടെയാണ് ആറ് വിദ്യാർഥികൾക്ക് ജാമ്യം നൽകിയത്. 50,000 രൂപയുടെ ബോണ്ട്, അന്വേഷണവുമായി വിദ്യാർഥികൾ സഹകരിക്കുമെന്ന മാതാപിതാക്കളുടെ സത്യവാങ്മൂലം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവമുള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകരുത് എന്നിവയാണ് ഉപാധികൾ. ക്രിമിനൽ സ്വഭാവമുള്ള കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിൻ്റെ പിതാവ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർഥികൾക്ക് നേരത്തെ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു. താമരശ്ശേരി ജി വി എച്ച് എസ് എസിൽ മൂന്നുപേർക്കും രണ്ടുപേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലുമാണ് പ്രവേശനം നൽകിയത്. നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടർപഠനത്തിന് അവസരമൊരുക്കാനും കോടതി നിർദേശം നൽകിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )