കിഴക്കോത്ത് പന്നൂരിൽ മഞ്ഞപ്പിത്തം പടരുന്നു

കിഴക്കോത്ത് പന്നൂരിൽ മഞ്ഞപ്പിത്തം പടരുന്നു

  • 30 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊടുവള്ളി:കിഴക്കോത്ത് പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്നു. 14, 15, 16 കണ്ടിയിൽ, പന്നൂർ, ഒഴലക്കുന്ന് വാർഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടർന്നത്. 30 പേർക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ദിവസേന 10ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നുണ്ട്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വീടുകളിൽ കഴിയുകയാണ്.

രോഗം പിടിപ്പെട്ടവരിൽ കൂടുതലും കുന്നോത്ത് വയൽ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ കുടിവെള്ള പദ്ധതിയുടെ കിണറിനു അടുത്തുള്ള തോട് നിറഞ്ഞൊഴുകിയിരുന്നു. ഇതിലൂടെ മലിന ജലം കിണറ്റിലേക്കും അടുത്തുള്ള കുളത്തിലേക്കും പടർന്നിരുന്നു.

കുളത്തിൽ കുളിച്ചവരും കുടിവെള്ളം ഉപയോഗി ച്ചവരുമാണ് രോഗം ബാധിച്ചവരിൽ കൂടുതലും. ആരോഗ്യ പ്രവർത്തകർ പ്രദേശങ്ങളിൽ ബോധവത്കരണവും സർവേയും നടത്തിയിട്ടുണ്ട്. കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യനിരക്കിൽ പരിശോധന നടത്താം. മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും. രോഗലക്ഷണമുള്ളവർ നിർബന്ധമായും പരിശോധന നടത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്ക ണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )