കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ വായനം 2025 സമാപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ വായനം 2025 സമാപിച്ചു

  • ചടങ്ങ് നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വായനം 2025 സമാപിച്ചു. ചടങ്ങ് നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ ഇന്ദിര അധ്യക്ഷത വഹിച്ചു.

മോഹനൻ നടുവത്തൂർ മുഖ്യ അതിഥിയായി. രാജീവൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജിലപറവക്കൊടി, കൗൺസിലർമാർ വി.രമേശൻ, പ്രജിഷ , ജിഷ രാജീവൻ, ശശികോട്ടിൽ,ദിലീപ് കുമാർ ജനാർദ്ദനൻ, ജ്യോതി ലക്ഷ്മി, ഷൈമ , ദിലീപ്മെമ്പർ സെക്രട്ടറി രമിത. വി എന്നിവരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. വായനാ മത്സരത്തിൽ സൗത്ത് സി ഡി എസ് ൽ നിന്നും ഹാജിറ , ലത,സ്മിത എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നോർത്ത് സിഡിഎസിൽ നിന്ന് ധന്യ അമൃത ഷിജിന എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും പങ്കിട്ടു.നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എംപി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിപിന കെ. കെ നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )