
സ്കൂൾ സമയമാറ്റത്തിൽ പ്രക്ഷോഭത്തിന്റെ ആവശ്യമില്ല- കാന്തപുരം വിഭാഗം
- വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ് അറിയിച്ചു
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ പ്രക്ഷോഭത്തിൻ്റെ ആവശ്യമില്ലെന്ന് കാന്തപുരം വിഭാഗം. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ് അറിയിച്ചു.

“സ്കൂൾ സമയമാറ്റം ചർച്ചയിലൂടെ പരിഹരിക്കണം. ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മദ്റസ സമയത്തെ ബാധിക്കാത്ത രീതിയിലുള്ള സമയമാറ്റം അംഗീകരിക്കും. വൈകുന്നേരം സ്കൂൾ സമയം അരമണിക്കൂർ നീട്ടണം. ഇപ്പോൾ പ്രക്ഷോഭത്തിൻ്റെ ആവശ്യമില്ല. വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും”- അദ്ദേഹം വ്യക്തമാക്കി
CATEGORIES News