
എൻ.സി.പി (എസ്) ബ്ലോക്ക് കൺവെൻഷനും ലയന സമ്മേളനവും
- സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു
ഉള്ളേരി: എൻ.സി.പി (എസ്) ബാലുശ്ശേരി ബ്ലോക്ക്-കൺവെൻഷനും ലയന സമ്മേളനവും സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടു പ്പുകാലത്ത് മണ്ഡലം കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഡെമോക്രാറ്റിക് സെക്യുലർ കോൺഗ്രസ് എന്ന പേരിൽ സംഘട നയുണ്ടാക്കിയ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലംകോട്, ഉള്ളേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുകുമാരൻ, എടത്തിൽ ബഷീർ, കെ. രവീന്ദ്രൻ, മണി പുന ത്തിൽ, പി. അഭിലാഷ്, കെ. വത്സല എന്നിവരടക്കം 80ഓളം പേരാണ് എൻ.സി.പി-എസിൽ ലയിച്ചത്. പി. വി. ഭാസ്കരൻ കിടാവ് അധ്യക്ഷതവഹിച്ചു.

സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് അഡ്വ. പി.എം. സുരേഷ് ബാബു സുരേഷ് ആലംകോടിന് എ ൻ.സി.പി പതാക കൈമാറി. സം സ്ഥാന സെക്രട്ടറിമാരായ അഡ്വ. എം. ആലിക്കോയ, പി. സുധാക രൻ മാസ്റ്റർ,തിരുവച്ചിറ മോഹൻദാസ്, ജില്ല പ്രസിഡൻ്റ് മുക്കം മുഹമ്മദ്, ജില്ല സെക്രട്ടറി കെ.ടി.എം. കോയ, ഒ. രാജൻ, സി. പ്രഭ, പി. എം. ബാലകൃഷ്ണൻ, പി.പി. വിജയൻ, റീന കല്ലങ്കോട്ട്, സി. സത്യചന്ദ്രൻ, സുരേഷ് ആലംകോട്, ഒ.എ. വേണു, മുസ്തഫ ദാരുകല എന്നിവർ സംസാരിച്ചു.