
ബാറ്ററി ഡീലേർസ് ആന്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന നേതാക്കൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം
- നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ബാറ്ററി ഡീലേർസ് ആന്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കുമാറിനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലിജുരാജിനുമാണ് സ്വീകരണം നൽകിയത്.

നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. ആനന്ദ് , രതീഷ് പവ്വർ പോയൻ്റ് , ഷമീർ എന്നിവർ സംസാരിച്ചു.
CATEGORIES News
