
ചേമഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലി വിളവെടുത്തു
- ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ചേമഞ്ചേരി യു.പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി കൃഷി ഓഫീസർ ഹെന ഫാത്തിമ, കൃഷി അസിസ്റ്റൻ്റ് മധുസൂദനൻ, ഹെഡ്മിസ്ട്രസ് സി.കെ സജിത, പി.ടി.എ പ്രസിഡണ്ട് സുബൈർ വി, ശ്രീഷു കെ.കെ, മുഹമ്മദ് ഷരീഫ്, നസീറ എ.കെ.എസ്, ഷീജ, സഫിയ കെ,ഉമേഷ് മേക്കോന, ആസിഫ് കലാം, ആദിത്ത്, മുഹമ്മദ് ഹാദി , തുടങ്ങിയവരും രക്ഷിതാക്കളും നേതൃത്വം നൽകി.

പച്ചക്കറി , പപ്പായ , വാഴ തുടങ്ങിയ വ്യത്യസ്ഥ കൃഷികളിലൂടെ ശ്രദ്ധ നേടിയ സ്കൂളാണ് ചേമഞ്ചേരി യു.പി. ചേമഞ്ചേരി കൃഷിഭവൻ്റെ ഈ വർഷത്തെ കർഷക സൗഹൃദ സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനാണ് ലഭിച്ചത്.
CATEGORIES News
