മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി

  • ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ഭദ്രദീപം തെളിയിച്ചു

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ് പണിക്കർ, തളി പറമ്പ് മഹേഷ് പണിക്കർ എന്നിവരാണ് സഹജ്യോതിഷികൾ. തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൂജ നടത്തിയത്.

ശേഷം ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ഭദ്രദീപം തെളിയിച്ചു. പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ,കലേക്കാട്ട് രാജമണി, ശിവദാസൻ പനച്ചിക്കുന്ന് ഗിരീഷ് പുതുക്കുടി, ഒ. ഗോപാലൻ നായർ, രമേശൻ രനിതാലയം, എം.ടി. ഗിരിഷ് എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )