
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ഭാരത് സ്കൗട്ട് &ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
- ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ഭാരത് സ്കൗട്ട്& ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി സ്വാഗതം പറഞ്ഞു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കായികരംഗത്ത് മികവ് തെളിയിച്ച ആറ് വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി.

കൊയിലാണ്ടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, ജില്ലാ ട്രഷറർ സ്കൗട്ട്& ആൻഡ് ഗൈഡ് രാജീവ് പി ജി ,ജിഷ കെ കെ DC(AR)ഗൈഡ് എ പിടിഎ പ്രസിഡണ്ട് സജീവ് കുമാർ എ , എസ് ആർ ജി കൺവീനർ എം ജി ബൽരാജ് ,ഒ എസ് എഫ് കൺവീനർ വത്സൻ എൻ വി , ഹെഡ്മിസ്ട്രസ് ഷജിത ടി , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ സ്കൂൾ ലീഡർ അനുവിന്ദ് കൃഷ്ണ സ്റ്റാഫ് സെക്രട്ടറി നവീന എം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
CATEGORIES News
