തിരൂർ സ്വദേശിയായ വയോധികന് അമീബിക്മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരൂർ സ്വദേശിയായ വയോധികന് അമീബിക്മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

  • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

മലപ്പുറം: മലപ്പുറത്ത് ഒരാൾക്കു കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യൂ സൈനുദ്ധീൻ അറിയിച്ചു.

ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി.ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )