സ്വർണ പണയ രംഗത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്

സ്വർണ പണയ രംഗത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്

  • വായ്പ അടച്ചുതീർത്താലുടൻ പണയ സ്വർണം തിരിച്ചുനൽകുന്നതിനുള്ള വ്യവസ്ഥകളും ശക്തമാക്കി

കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ തിരിച്ചടവ്സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വർണ വായ്പകൾ പുതുക്കുന്നതിന് മുതലും പലിശയും പൂർണമായും അടച്ചുതീർക്കണം. ഇത്തരം വായ്പകൾ ഒരു വർഷത്തിനകം തിരിച്ചടക്കണം. വായ്പ അടച്ചുതീർത്താലുടൻ പണയ സ്വർണം തിരിച്ചുനൽകുന്നതിനുള്ള വ്യവസ്ഥകളും ശക്തമാക്കി. പണമടച്ച് ഏഴ് ദിവസത്തിനകം സ്വർണം നൽകിയില്ലെങ്കിൽ ഓരോ ദിവസവും അയ്യായിരം രൂപ ഫൈൻ ഉപഭോക്താവിന് നൽകണം. സ്വർണത്തിൻ്റെ മൂല്യനിർണയം, വായ്പാ കരാർ, ലേലം എന്നിവ സുതാര്യമാക്കണം. ലേലം ചെയ്ത സ്വർണത്തിൽ നിന്ന് ലഭിക്കുന്ന പണത്തിൽ വായ്പാ തുകയുടെ ബാക്കി ഉപഭോക്താവിന് മടക്കി നൽകണം.

നിബന്ധനകൾ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലായി.സ്വർണം വാങ്ങാൻ വായ്പയില്ല
സ്വർണാഭരണങ്ങൾ, സ്വർണ നാണയങ്ങൾ, ഗോൾഡ് ഇ.പി.എഫുകൾ, സ്വർണ നിക്ഷേപ പദ്ധതികൾ എന്നിവ വാങ്ങാൻ വായ്പ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി.
സ്വർണമോ വെള്ളിയോ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന മാനുഫാക്ചറിംഗ് സ്ഥാപന ങ്ങൾക്ക് മൂലധന വായ്പകൾ നൽകുന്നതിനും അനുമതി നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )