
സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു
- കണാരൻ തിക്കോടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:സീനിയർ സിറ്റിസൺസ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ലോകവയോജന ദിനം ആചരിച്ചു .ചടങ്ങിൽ മുൻ സി ആർ പി എഫ് ജവാനും, ദേവസ്വം ക്ലാർക്കും ആയിരുന്ന കെ. പി ശ്രീധരനെ ആദരിച്ചു.

കണാരൻ തിക്കോടി ഉദ്ഘാടനം ചെയ്തു .പരപ്പൻപൊയിൽ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. റഷീദ് കാര്യത്ത്, രവീന്ദ്രൻ, കെ .കേളപ്പൻ, ശ്രീധരൻ കണ്ണച്ചൻകുറ്റി എന്നിവർ സംസാരിച്ചു സെക്രട്ടറി കെ .പി വിജയൻ സ്വാഗതവും, വിജയൻ തൈവളപ്പിൽ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News
