
സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി
- മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹർജിക്കാർക്ക് ലോക്കൽ സ്റ്റാൻഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, ജുഡീഷ്യൽ കമ്മീഷൻ ശുപാർശകളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു.

ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോർഡ് വ്യക്തമാക്കിയതാണെന്നും, ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷൻ നിയമനം റദ്ദാക്കിയത്. തുടർന്ന് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
CATEGORIES News
