
ട്രാവൽ-ലിറ്റററി ഫെസ്റ്റിവെലിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്
- യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17 മുതൽ വർക്കലയിൽ നടക്കും
തിരുവനന്തപുരം: ‘യാനം’ എന്ന പേരിൽ നടക്കുന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവെലിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂറിസം മേഖല കേന്ദ്രീകരിച്ച് ട്രാവൽ-ലിറ്റററി ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.
യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17 മുതൽ വർക്കലയിൽ നടക്കും.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്.
CATEGORIES News
