
പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണരുതെന്ന് മുഹമ്മദ് റിയാസ് എംഎൽഎ
- തീരുമാനം എടുക്കുന്നതിന് മുൻപ് സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണവിതരണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് :പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണരുതെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പ്രതികരിച്ചു. ഇത്തരം തീരുമാനം എടുക്കുന്നതിന് മുൻപ് സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണവിതരണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ജനങ്ങൾ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ. ഇതുവരെ അതിനെ എല്ലാവരും പിന്തുണച്ചിരുന്നു. ഇപ്പോൾ മാത്രം എന്താണ് പ്രശ്‌നം, എന്ത് നല്ല പ്രവർത്തനമാണ് അതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു
CATEGORIES News
