
ഡ്രീം വൈബ്സ് സിഡിഎസ് തല ബാലസദസ്സ് സംഘടിപ്പിച്ചു
- ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭകുട്ടികൾക്കു വേണ്ടി ബാലസദസ്- ഡ്രീം വൈബ്സ് സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ സിറാജ്. വി.എം. അധ്യക്ഷത വഹിച്ചു.

കൗൺസിലർ ദൃശ്യ എം ഉപസമിതി കൺവീനവർ ശ്രീകല കെ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ഡി എസ് ആർ. പി ഫാത്തിമ കെ വി വിഷയം വിശദികരിച്ചു.നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.
CATEGORIES News
