കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവുംവിനോദയാത്രയും നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവുംവിനോദയാത്രയും നടത്തി

  • കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് ജാസ്മിൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവുംവിനോദയാത്രയും നടത്തി.അകലാപ്പുഴ വിനോദയാത്രാ ബോട്ടിൽ വെച്ച്നടന്ന കുടുംബ സംഗമത്തിൽ കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് ജാസ്മിൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ , ഇ മുരളീധരൻ പുരുഷോത്തമൻ നമ്പൂതിരി ,നടേരി ഏ ദാമോദരൻ ,ഷംസുദ്ദീൻ, ടി.എം കുഞ്ഞായിഎന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് കൺവീനർ വിശ്വനാഥൻ സ്വാഗതവും, മുതിർന്ന പെൻഷൻ അംഗം ശ്രീമതി മീനാക്ഷി അമ്മ നന്ദിയും പറഞ്ഞു.തുടർന്ന് പെൻഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )