രാഹുൽ മാങ്കൂട്ടത്തിൽ വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി

രാഹുൽ മാങ്കൂട്ടത്തിൽ വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി

  • പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി, വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തി.

പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പോലീസ് നിഗമനം. അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )