കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് മുന്നറിയിപ്പ്

  • നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ പമ്പയിലേക്കും കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )