
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ എടുക്കും- മന്ത്രി വി ശിവൻകുട്ടി
- രാഹുലിനെ പുറത്താക്കുമോ എന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . രാഹുലിനെതിരെ ഒരു പരാതി കൂടി ഉയർന്നിരിക്കുകയാണ് എന്നും, രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് എന്നും,അദ്ദേഹത്തിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണെന്നും, ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.

രാഹുലിന്റെ കാര്യത്തിൽ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. രാഹുലിനെ പുറത്താക്കുമോ എന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News
