
ഐ.എച്ച് .ആർ .ഡി ടി എച്ച് എസ് എസ് തുരുത്തിയാട്രക്ഷാകർതൃ പൊതുയോഗം സംഘടിപ്പിച്ചു
- പി.ടി.എ പ്രസിഡന്റ് ബി. സോമൻപിള്ള അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുത്തിയാടിന്റെ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ടി. ബദറുദ്ദീൻ തോട്ടിങ്ങൽ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ബി. സോമൻപിള്ള അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സഞ്ജയ് എ.പി.യും മദർ പി.ടി.എ പ്രതിനിധി സിന്ധുവും ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ പ്രവീണ പി.യും നിവ്യ മനോജും യോഗത്തിൽ സംസാരിച്ചു.
യോഗത്തോടനുബന്ധിച്ച് ഡോ. രാഹുൽ ആർ. നയിച്ച രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൗമാരപ്രായത്തിലുള്ള കുട്ടികളെ മനസ്സിലാക്കുന്നതിനും അവരുടെ മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമായ നിർദേശങ്ങൾ ക്ലാസിലൂടെ ലഭിച്ചു. രക്ഷിതാക്കൾ ക്ലാസിനെ ഏറെ പ്രയോജനപ്രദമായി വിലയിരുത്തി.

സ്കൂൾ പ്രിൻസിപ്പൽ മഹേഷ് പവാങ്ങാട്ട് വാർഷിക റിപ്പോർട്ടും വരവ്–ചെലവ് കണക്കും അവതരിപ്പിച്ചു. സ്കൂളിന്റെ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളും വിവിധ നേട്ടങ്ങളും വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചു.
പി.ടി.എ പ്രസിഡന്റായി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നൽകിയ വിലപ്പെട്ട സേവനത്തിനും മികച്ച സഹകരണത്തിനുമുള്ള ആദരസൂചകമായി പ്രിൻസിപ്പൽ മഹേഷ് പവാങ്ങാട്ട്, ബി. സോമൻപിള്ളയ്ക്ക് സ്മരണിക കൈമാറി.
ജസ്‌ല എൻ. നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ യോഗം സമാപിച്ചു.
ഫോട്ടോ ക്യാപ്ഷൻ:പി.ടി.എ പ്രസിഡന്റായി നൽകിയ വിലപ്പെട്ട സേവനത്തിന് ബി. സോമൻപിള്ളയ്ക്ക് പ്രിൻസിപ്പൽ മഹേഷ് പവാങ്ങാട്ട് സ്മരണിക കൈമാറുന്നു.
