
ഹാൽ സിനിമ കേസ്; സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി സെൻസർ ബോർഡും കേന്ദ്രവും
- സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുണ്ടെന്നും റദ്ദാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
കൊച്ചി: ഹാൽ സിനിമ കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീലുമായി സെൻസർ ബോർഡും കേന്ദ്രവും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സിംഗിൾ ബെഞ്ച് വിധിയിൽ പിഴവുണ്ടെന്നും റദ്ദാക്കണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

അച്ചടി മാധ്യമങ്ങളെക്കാൾ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നു, അതിനാൽ കടുത്ത നിയന്ത്രണം വേണം. സിനിമയുടെ പ്രമേയവും മിശ്രവിവാഹ ചിത്രീകരണവും കാരണമാണ് എ സർട്ടിഫിക്കറ്റ് നൽകിയതെന്നും അപ്പീലിൽ പറയുന്നു. അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
CATEGORIES News
