
സിനിമ പ്രൊമോഷന് വിദേശത്തുപോകണമെന്ന് ദിലീപ് കോടതിയിൽ; പാസ്പോർട്ട് വിട്ടുനൽകും
- കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്പോർട്ട് വിട്ടുനൽകാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു
കൊച്ചി: ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചുനൽകും. തീരുമാനം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് . പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി വിദേശത്തേക്കുപോകേണ്ടിവരുമെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. ദിലീപിന്റെ പാസ്പോർട്ട് പിടിച്ചുവെച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടതോടെയാണ് .

കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകൾ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്പോർട്ട് വിട്ടുനൽകാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിവെച്ചതായിരുന്നു
CATEGORIES News
