
ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ
- സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത്
ന്യൂഡൽഹി: ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. ഡിസംബർ 26 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയിൽവെ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നൽകണം. മെയിൽ/എക്സസ്പ്രസ് നോൺ-എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നൽകണം. 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല.

500 കിലോമീറ്റർ ദൂരമുള്ള നോൺ-എസി യാത്രക്കാർക്ക് 10 രൂപ അധികമായി നൽകണം.സബർബനിലെ നിരക്കും പ്രതിമാസ സീസൺ ടിക്കറ്റുകളുടെ നിരക്കും വർദ്ധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് ആശ്വാസം നൽകും. നിരക്ക് വർധനവ് ഇങ്ങനെ -സബർബൻ ട്രെയിൻ, പ്രതിമാസ സീസൺ ടിക്കറ്റ് നിരക്ക്- മാറ്റമില്ല -215 കിലോമീറ്റർ വരെ ഓർഡിനറി ക്ലാസ്- മാറ്റമില്ല -215 കിലോമീറ്ററിൽ കൂടുതൽ ഓർഡിനറി ക്ലാസ്- കിലോമീറ്ററിന് 1 പൈസ -മെയിൽ/എക്സ്‌സ്പ്രസ് നോൺ എസി ക്ലാസ് -കിലോമീറ്ററിന് 2 പൈസ -മെയിൽ/എക്സസ്പ്രസ് എസി ക്ലാസ്-കിലോമീറ്ററിന് 2 പൈസ നോൺ എസി 500 കിലോമീറ്റർ യാത്ര- 10 രൂപ
