
ഉയരെ -ജന്റർ ക്യാമ്പയിൻ സി.ഡി.എസ് തല ഉദ്ഘാടനം നടത്തി
- ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീ. യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ ഉയരെ -ജന്റർ ക്യാമ്പയിൻ സി.ഡി.എസ് തല ഉദ്ഘാടനം നടത്തി.തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീ. യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സി ടി അധ്യക്ഷയായി.

വാർഡ് കൗൺസിലർ ബീന, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർ പി മാരായ രഘു നാഥ്, ദീപ ടീച്ചർ, ജനാർദ്ദനൻ, ദിലീപ്, കമ്മ്യൂണിറ്റി കൗൺസിലർ അമിത എന്നിവർ ക്ലാസ്സെടുത്തു. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതവും നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി നന്ദിയും അറിയിച്ചു.
CATEGORIES News
