ശബരിമല സ്വർണകൊള്ള: പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി

ശബരിമല സ്വർണകൊള്ള: പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി

  • രണ്ടാം തവണയാണ് ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്.

കൊല്ലം : ശബരിമല സ്വർണകൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹർജിയാണ് കൊല്ലം വിജിലൻസ് കോടതി തള്ളിയത്. ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ആദ്യം അറസ്റ്റിലായ ആളാണെന്നും റിമാൻഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയിൽ വാദിച്ചത്. ഇനിയും തൊണ്ടി മുതൽ കണ്ടെടുക്കാൻ ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിയത്.

രണ്ടാം തവണയാണ് ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമർപ്പിച്ച ജാമ്യപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലൻസ് കോടതിയെ സമീപിച്ചത്. കേസിൽ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി എസ്ഐടിക്ക് ഇന്നലെ അനുമതി നൽകിയിരുന്നു. എസ്ഐടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്ററ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാൻഡ് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )