എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

  • കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്നും സുപ്രീംകോടതി അറിയിച്ചു.

ന്യൂഡൽഹി : കേരളത്തിൽ എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. സമയം നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷനോട് സ്വീകരിക്കാൻ കോടതി നിർദേശിച്ചു. കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്നും സുപ്രീംകോടതി അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ്. കേരള സർക്കാരും സിപിഎം, സിപിഐ, കോൺഗ്രസ് തുടങ്ങിയവരാണ് ഹർജി നൽകിയിട്ടുള്ളത്. 24 ലക്ഷം വോട്ടർമാർ കരട് പട്ടികയ്ക്ക് പുറത്തായെന്ന് കേരള സർക്കാർ അറിയിച്ചു.

സിപിഎമ്മിനു വേണ്ടി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )