വികസനത്തിന് പുത്തൻ ദിശാബോധം; കേരളത്തിൽ 25 ലക്ഷം വീടുകൾ നൽകിയെന്ന് മോദി

വികസനത്തിന് പുത്തൻ ദിശാബോധം; കേരളത്തിൽ 25 ലക്ഷം വീടുകൾ നൽകിയെന്ന് മോദി

  • രാജ്യത്തെ വലിയ സ്‌റ്റാർട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് തുടക്കമായെന്നും പ്രഖ്യാപിച്ചു.

തിരുവനന്തപുരം:കേരളത്തിനായി നൽകിയതെല്ലാം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്. വികസനത്തിനായി കേന്ദ്രസർക്കാർ ഗൗരവമായ പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തലസ്‌ഥാന നഗരിയിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ റെയിൽവേ യാത്രാസൗകര്യം ഇന്ന് മുതൽ കൂടുതൽ കരുത്തുള്ളതാകുകയാണെന്നും മൂന്ന് അമൃത് ഭാരത് എക്സ‌്പ്രസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. ട്രെയിനുകൾ സർവീസ് നടത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും വിനോദസഞ്ചാരികൾക്കും അതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

വികസനപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പറഞ്ഞമോദി, രാജ്യത്തെ വലിയ സ്‌റ്റാർട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിന് തുടക്കമായെന്നും പ്രഖ്യാപിച്ചു. നാലുകോടി ജനങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി പുതിയ വീടുകൾ ലഭിച്ചു. ഒരു കോടിയിലേറെ വീടുകൾ നഗരവാസികൾക്കായി നൽകി. 25 ലക്ഷം വീടുകൾ കേരളത്തിലെ നഗരവാസികൾക്ക് നൽകിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )