
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
- സ്വർണവില ഗ്രാമിന് രാവിലെ 130 രൂപയും പവന് 1040 രൂപയും കുറഞ്ഞിരുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് രാവിലെ ഇടിഞ്ഞെങ്കിലും ഉച്ചയോടെ വീണ്ടും ഉയർന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നത്തെ പരിഷ്കരിച്ച സ്വർണവില 22 കാരറ്റ് ഗ്രാമിന് 14110 രൂപയാണ്. ഒരു പവന് 112880 രൂപയാണ് വില.

സ്വർണവില ഗ്രാമിന് രാവിലെ 130 രൂപയും പവന് 1040 രൂപയും കുറഞ്ഞിരുന്നു. രാവിലത്തെ കണക്ക് പ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാം വില 13,910 രൂപയും ഒരു പവൻ വില 1,11,280 രൂപയുമായിരുന്നു.
